തിരുവല്ല: മന്ത്രി സജി ചെറിയാനെതിരായ തടസ ഹർജി തിരുവല്ല കോടതി തള്ളി. പോലീസ് റിപ്പോർട്ട് ഇപ്പോൾ പരിഗണിക്കരുതെന്ന ആവശ്യമാണ് കോടതി തള്ളിയത്. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
രണ്ട് ഹർജികളാണ് ഇന്ന് കോടതിക്ക് മുന്നിലെത്തിയത്. പോലീസിൻ്റെ അന്തിമ റിപ്പോർട്ട് കോടതി സ്വീകരിക്കരുതെന്നും കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കാണിച്ച് ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയൽ തിരുവല്ല കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ ഇന്നലെ വാദം കേട്ട ശേഷമാണ് തിരുവല്ല കോടതി ഇന്ന് വിധി പറയാനായി മാറ്റിവച്ചത്.