ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാം ചെയ്ത നാലാം മുറ എന്ന ചിത്രം ബോളിവുഡ് റീമേക്കിനൊരുങ്ങുന്നു. ‘അന്ധാദുൻ’ എന്ന വൻ ഹിറ്റ് ചിത്രത്തിന്റെ നിർമാതാക്കളായ മാച്ച് ബോക്സ് പ്രൊഡക്ഷൻ ആണ് പ്രേക്ഷക പ്രീതി നേടിയ നാലാം മുറയും ബോളിവുഡ് റീമേക്ക് ഒരുക്കുന്നത്. ബിജു മേനോൻ തകർത്താടുന്ന ചിത്രം ബോളിവുഡിൽ ആരൊക്കെയാകും പ്രധാന കഥാപാത്രങ്ങളാകുക എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
സൂരജ് വി ദേവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് കൈലാസ് മേനോനാണ് ചിത്ര സംഗീത സംവിധാനം നിർവഹിച്ചത്. പോലീസ് ഓഫീസറായിട്ടാണ് ബിജു മേനോൻ എത്തിയത്. കുറ്റാന്വേഷണ കഥയുമായി എത്തുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരവും കേന്ദ്രകഥാപാത്രത്തിലെത്തിയിരുന്നു. ക്രിസ്മസ് സമ്മാനമായി ഡിസംബർ 23 നാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിയത്. യുഎഫ്ഐ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ കിഷോർ വാരിയത്ത് യു എസ് എ, ലക്ഷ്മികാന്ത് ക്രിയേഷൻസിന്റെ ബാനറിൽ സുധീഷ് പിള്ള, സെലിബ്രാൻഡ്സിന്റെ ബാനറിൽ ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് സിനിമ നിർമ്മിച്ചത്.
ബിജു മേനോനെയും സോമ സുന്ദരത്തെയും കൂടാതെ ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലോകനാഥൻ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. ഗോപീ സുന്ദർ ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, കലാസംവിധാനം അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം നയന ശ്രീകാന്ത്, മേക്കപ്പ് റോണക്സ് സേവ്യർ, ഡിജിറ്റൽ മാർക്കറ്റിംഗ് എന്റർടെയ്ൻമെൻറ് കോർണർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. വാർത്താപ്രചരണം- ജിനു അനിൽകുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.