തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്ല്യം അനുവദിച്ചു. 2022‐23 സാമ്പത്തിക വർഷത്തെ സറണ്ടർ ചെയ്യാവുന്ന ആർജിതാവധി തുക പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ ലയിപ്പിക്കാൻ സർക്കാർ ഉത്തരവായി.
നേരത്തെ കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ലീവ് സറണ്ടർ സംസ്ഥാന സർക്കാർ മരവിപ്പിച്ചത്. മുൻവർഷങ്ങളിലെ ലീവ് സറണ്ടർ തുക സർക്കാർ, ജീവനക്കാരുടെ പിഎഫിൽ ലയിപ്പിക്കും. നാല് വർഷത്തിന് ശേഷം ഇവർക്ക് ഇത് പിഎഫിൽ നിന്ന് പിൻവലിക്കാൻ കഴിയും. ഒരു വർഷത്തെ മുപ്പത് അവധികളാണ് ജീവനക്കാർക്ക് സറണ്ടർ ചെയ്യാനാവുക.