പുതുവത്സരം ആഘോഷിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ലെന്ന് തെലങ്കാനയിലെ ബിജെപി എം.എൽ.എ. ഗോഷാമഹൽ എം.എൽ.എ ടി.രാജാ സിങ് ആണ് ഹിന്ദു യുവാക്കൾ പുതുവത്സരം ആഘോഷിക്കരുതെന്ന വിവാദ പരാമർശവുമായി രംഗത്തെത്തിയത്. പുതുവത്സരം ആഘോഷിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ലെന്ന് രാജ സിംഗ് പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നു.
ഇത് ഒരു മോശം സമ്പ്രദായമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം യുവാക്കൾ ജന്മനാടിൻ്റെ സംസ്കാരത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഭാരതീയമല്ലാത്ത ഒന്നും ആഘോഷിക്കരുതെന്നും ആവശ്യപ്പെട്ടു. ഡിസംബർ 31ന് അർധരാത്രി 12 മണിയോടെ ദുരാത്മാക്കൾ ബാധിച്ചതുപോലെ ആളുകൾ ഭ്രാന്തമായി ആഘോഷങ്ങളിൽ ഏർപ്പെടുന്നു. എന്നാൽ ഹിന്ദു കലണ്ടർ അനുസരിച്ചുള്ള പുതുവർഷമായ ഉഗാദിയിലാണ് നമ്മുടെ പുതുവത്സരമെന്ന് ബിജെപി എം.എൽ.എ കൂട്ടിച്ചേർത്തു.
നേരത്തെ പ്രവാചക നിന്ദ നടത്തിയ കേസിൽ രാജ സിംഗ് ശിക്ഷിക്കപ്പെട്ടിരുന്നു.