മെഡിക്കൽ കാമ്പസിൻ്റെ പശ്ചാത്തലത്തിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിന് പാലക്കാട് തുടക്കമായി. കഞ്ചിക്കോട്ട് സുര്യ റിട്രീറ്റിൽ നടന്ന ചടങ്ങിൽ സംവിധായകൻ ഷാജി കൈലാസ് ആദ്യ ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണത്തിന് തുടക്കമായത്. പ്രേക്ഷക പ്രിയങ്കരി ഭാവനയാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രം പൂർണ്ണമായും സസ്പെൻസ്, ഹൊറർ പശ്ചാത്തലത്തിലാണ് അവതരണം.
അജ്മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ, ചന്തു നാഥ്, ജി.സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻകോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രചന – നിഖിൽ. എസ്. ആനന്ദ്. ഹരി നാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. കാംബസ്സിലെ പി.ജി. റസിഡന്റ് ഡോ. കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകൾ അഴിക്കുന്നതിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്.
തുടക്കം മുതൽ അവസാനം വരേയും പ്രേഷകനെ ഉദ്വേഗത്തിന്റെ മുൾ മുനയിൽ നിർത്തിക്കൊണ്ടാണ് ഷാജി കൈലാസ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഭാവനയാണ് ഡോ.കീർത്തിയായി എത്തുന്നത്. സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രമാണിത്. ജാക്സൺ ജോൺസൺ ഛായാഗ്രഹണവും അജാസ് മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – ബോബൻ, മേക്കപ്പ് – പി.വി.ശങ്കർ, കോസ്റ്റ്യം – ഡിസൈൻ – ലിജി പ്രേമൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനു സുധാകർ ഓഫീസ് നിർവ്വഹണം — ദില്ലി ഗോപൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രതാപൻ കല്ലിയൂർ ,ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു.ജെ. പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്. ഫോട്ടോ – ഹരി തിരുമല തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.