രാജാക്കാട്: എം. എം. മണി എം.എൽ.എയുടെ വാഹനം തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. ഇടുക്കി രാജാക്കാടു വെച്ചാണ് സംഭവം. കുഞ്ചിത്തണ്ണിയിൽ നിന്നും രാജാക്കാടിന് പോകുകയായിരുന്ന എംഎൽഎയ്ക്ക് നേരെയാണ് അധിക്ഷേപ ശ്രമമുണ്ടായത്. കുഞ്ചിത്തണ്ണി സ്വദേശി അരുൺ എന്നയാളാണ് അസഭ്യം വിളിച്ചത്.
എം.എൽഎയുടെ വാഹനം അരുണിൻ്റെ വാഹനത്തെ മറികടന്നു പോയതാണ് പ്രകോപനത്തിനു കാരണം. വാഹനം തടഞ്ഞു നിർത്തി അരുൺ എം.എം. മണിയ്ക്കു നേരെ അസഭ്യവർഷം നടത്തുകയായിരുന്നു. സംഭവത്തിൽ എംഎൽഎയുടെ ഗൺമാൻ്റെ പരാതിയിൽ രാജാക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.