കണ്ണൂർ: പയ്യന്നൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഢിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പയ്യന്നൂർ പെരുമ്പതായത്തുവയൽ സ്വദേശിയും യൂത്ത് കോൺഗ്രസ്സ് പയ്യന്നൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമായ സുനീഷ് താഴത്തുവയലാണ് അറസ്റ്റിലായത്.
പോക്സോ വകുപ്പ് പ്രകാരം പയ്യന്നൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെയും, അച്ഛൻ്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്.