തിരുവനന്തപുരം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കുമളിക്ക് സമീപം അപകടത്തിൽപ്പെട്ട് എട്ടുപേർ മരിച്ച സംഭവം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാട് സ്വദേശികളാണ് മരണപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ച മുഖ്യമന്ത്രി, ശ്ലാഘനീയമായ രക്ഷാപ്രവർത്തനമാണ് നടന്നതെന്നും പ്രതികരിച്ചു.
ഇന്നലെ രാത്രിയായിരുന്നു തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന എട്ട് പേർ മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.