തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് കയ്യാങ്കളി. സി.യു.സി ചുമതലയുള്ള പ്രമോദ് കോട്ടപ്പള്ളിക്കാണ് മർദ്ദനമേറ്റത്. പി.ആർ.ഓ ആയ എൻ.അജിത് കുമാറാണ് പ്രമോദിനെ മർദിച്ചത്. സാമ്പത്തിക തിരിമറിയെച്ചൊല്ലിയാണ് മർദ്ദനം നടന്നത് എന്നാണ് വിവരം. മർദ്ദനമേറ്റ പ്രമോദ് ഓഫീസിൽ റിസപ്ഷനിൽ വീണു. തുടർന്ന് നേതാക്കൾ പ്രമോദിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കെ സുധാകരൻ ഇടപെട്ട് ആശുപത്രിയിൽ നിന്ന് മാറ്റി.
കെ.സുധാകരൻ പ്രസിഡന്റായ ശേഷമാണ് അജിത്തിനെ നിയമിച്ചത്. ഇയാൾക്കെതിരെ സാമ്പത്തികാരോപണം വന്നതോടെ ചേരിപ്പോര് രൂക്ഷമാകുകയും വാട്സാപ്പ് ഗ്രൂപുകളിൽ ഇയാൾക്കെതിരെ പ്രചരണങ്ങൾ നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നിലെല്ലാം പ്രമോദാണ് എന്നാരോപിച്ചാണ് അജിത് മർദിച്ചത്. സംഭവം നടന്നതോടെ കെ.സുധാകരൻ ഇടപെട്ട് പ്രമോദിനെ ആശുപത്രിയിൽനിന്ന് മാറ്റി. സംഭവം ആരും പുറത്തറിയരുത് എന്ന് നിർദ്ദേശം നൽകിയെന്നുമാണ് വിവരം.