ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിൻ്റെ ഫൈനൽ പോരാട്ടത്തിന് സാക്ഷിയായി മലയാളത്തിൻ്റെ പ്രിയ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും എത്തി. ഖത്തർ മിനിസ്ട്രിയുടെ അതിഥിയായാണ് താരരാജാവ് മോഹൻലാൽ എത്തിയത്. നടന് പിന്നാലെയാണ് മമ്മൂട്ടിയും ലോകകപ്പിൻ്റെ അവസാന പോരാട്ടം കാണാൻ ഖത്തറിലെത്തിയത്.
https://www.facebook.com/ActorMohanlal/posts/pfbid0kv4p4y1W6PP8V1RWskwcE5ViCA4znH3eQx77rXxfx6jztMyWbKr3iegRdgug5MHjl
ഖത്തറിൽ വന്നിറങ്ങിയ മമ്മൂട്ടിക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോൾ ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കട്ടെയെന്ന് മമ്മൂട്ടി ആശംസകൾ നേർന്നു. ഇരുവരും ഫേസ്ബുക്കിലൂടെയാണ് വിവരം ആരാധകരെ അറിയിച്ചത്.
നേരത്തെ, ഫുട്ബോളിനോടുള്ള കേരളത്തിൻ്റെ സ്നേഹം അറിയിക്കുന്ന മോഹൻലാലിൻ്റെ ട്രിബ്യൂട്ട് സോംഗ് ഖത്തറിൽ വച്ച് പുറത്തിറക്കിയിരുന്നു. മലപ്പുറത്തെ സെവൻസ് മൈതാനങ്ങളിൽ നിന്ന് ലോക ഫുട്ബോളിലേക്ക് എത്തുന്ന തരത്തിലായിരുന്നു ഗാനം ഒരുക്കിയത്. ബറോസിലെ മോഹൻലാൽ കഥാപാത്രത്തിന്റെ ദൃശ്യത്തോടെയാണ് വിഡിയോ സോംഗ് ആരംഭിക്കുന്നതും അവസാനിക്കുന്നതും. 36 വര്ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അർജന്റീന ലോകകപ്പ് സ്വന്തമാക്കുകയായിരുന്നു.
https://www.facebook.com/Mammootty/posts/pfbid0373xYK5FCeYZJ9vYMXJsKUNNAmnb1nA9dfkXcMD4FUfoywJdN6tbL11yE9axEqHCRl