കോഴിക്കോട്: സിഐടിയു സംസ്ഥാന പ്രസിഡൻറായി ആനത്തലവട്ടം ആനന്ദനേയും ജനറൽ സെക്രട്ടറിയായി എളമരം കരീമിനേയും തെരഞ്ഞെടുത്തു. കോഴിക്കോട് ചേർന്ന 15-മത് സംസ്ഥാന സമ്മേളനമാണ് ഇരുവരെയും തെരഞ്ഞെടുത്തത്. പി നന്ദകുമാറാണ് ട്രഷറർ. 21 വെെസ് പ്രസിഡന്റുമാരേയും സെക്രട്ടറിമാരേയും തെരഞ്ഞെടുത്തു. 170 അംഗങ്ങളെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
വെെസ് പ്രസിഡൻറുമാർ: എ കെ ബാലൻ. സി എസ് സുജാത , ടി പി രാമകൃഷ്ണൻ, കെ കെ ജയചന്ദ്രൻ, ജെ മേഴ്സിക്കുട്ടിയമ്മ, കെ പി മേരി, എം കെ കണ്ണൻ, എസ് ശർമ, കൂട്ടായി ബഷീർ, എസ് ജയമോഹൻ , യു പി ജോസഫ്, വി ശശികുമാർ, നെടുവത്തൂർ സുന്ദരേശൻ, അഡ്വ. പി സജി, സുനിത കുര്യൻ, സി ജയൻബാബു, പി ആർ മുരളീധരൻ, ടി ആർ രഘുനാഥ്, പി കെ ശശി, എസ് പുഷ്പലത, പി ബി ഹർഷകുമാർ
സെക്രട്ടറിമാർ: കെ കെ ദിവാകരൻ, കെ ചന്ദ്രൻപിള്ള, കെ പി സഹദേവൻ, വി ശിവൻകുട്ടി, സി ബി ചന്ദ്രബാബു, കെ എൻ ഗോപിനാഥ്, ടി കെ രാജൻ, പി പി ചിത്തരഞ്ജൻ, കെ എസ് സുനിൽകുമാർ, പി പി പ്രേമ, ധന്യ അബീദ്, ഒ സി ബിന്ദു, ദീപാ കെ രാജൻ, സി കെ ഹരികൃഷ്ണൻ, കെ കെ പ്രസന്നകുമാരി, പി കെ മുകുന്ദൻ, എം ഹംസ, പി ഗാനകുമാർ, ആർ രാമു, എസ് ഹരിലാൽ , എൻ കെ രാമചന്ദ്രൻ.
രണ്ടുലക്ഷം പേർ പങ്കെടുക്കുന്ന മഹാറാലിയോടെ സമ്മേളനം ഇന്ന് സമാപിക്കും. കോഴിക്കോട് കടപ്പുറത്ത് വൈകിട്ട് 5ന് ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.