ചെന്നൈ: തമിഴ്നാട് ഡിഎംകെ സർക്കാരിൽ മന്ത്രിയായി നടനും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ മകനുമായ ഉദയനിധി സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്തു. യുവജനക്ഷേമം, കായികം അടക്കമുള്ള വകുപ്പുകൾ കൈകാര്യം ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉദയനിധി മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. രാവിലെ 9.30യ്ക്ക് രാജ്ഭവനിലെ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ നടന്നത്.
മന്ത്രിപദമെന്നത് ഒരു അധികാരസ്ഥാനം എന്നതല്ലാതെ, ഉത്തരാവിദത്തത്തോടെയാണ് കാണുന്നതെന്ന് ഉദയനിധി ട്വീറ്റ് ചെയ്തു. 2021ലാണ് ഡിഎംകെ ടിക്കറ്റിൽ ആദ്യമായി ഉദയനിധി മത്സരിക്കുന്നത്. കരുണാനിധിയുടെ മണ്ഡലമായ ചേപ്പക്-തിരുവള്ളികേനിയിലെ എംഎൽഎയാണ് ഉദയനിധി സ്റ്റാലിൻ.