കൈതിയും മാസ്റ്ററും അടക്കമുള്ള ഹിറ്റുകൾ ഉണ്ടെങ്കിലും വൻ വിജയം തീർത്ത ചിത്രം ഉലകനായകൻ കേന്ദ്രകഥാപാത്രമായി എത്തിയ വിക്രം ആണ്. ഈ വർഷം വലിയ നേട്ടങ്ങളാണ് ലോകേഷ് കനകരാജിനെ തേടിയെത്തിയത്. എന്നാൽ ഈ വർഷം അദ്ദേഹത്തിന് ഏറ്റവും പ്രിയം തോന്നിയ ഒരു ഇന്ത്യൻ ചിത്രം മലയാളത്തിന്റെ പ്രിയപ്പെട്ട താരം ടൊവിനോയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാലയാണ്.
ഫിലിം കമ്പാനിയൻ സംഘടിപ്പിച്ച ഫിലിം മേക്കേഴ്സ് അഡ്ഡയിൽ അനുപമ ചോപ്രയുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് പ്രിയപ്പെട്ട ചിത്രത്തെ കുറിച്ച് മനസ് തുറന്നത്. എനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നിയ ചിത്രം തല്ലുമാലയാണ്. രണ്ട് മൂന്ന് തവണ തുടർച്ചയായി ഈ ചിത്രം ഞാൻ കണ്ടു.
അതിൻറെ എഡിറ്റ് ബട്ടൺ എനിക്ക് ഇഷ്ടപ്പെട്ടു. എൻറെ രീതിയിലുള്ള ചിത്രമായി എനിക്കത് തോന്നി. അത്തരമൊരു ചിത്രം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്നും തോന്നി. മുൻപ് അയ്യപ്പനും കോശിയും എന്ന ചിത്രത്തെക്കുറിച്ചും അങ്ങനെ തോന്നിയിട്ടുണ്ടെന്നും ലോകേഷ് കനകരാജ് പറയുന്നു. മലയാളത്തിൽ ഈ വർഷത്തെ വിജയ ചിത്രങ്ങളിൽ ഒന്നാണ് തല്ലുമാല. ട്രീറ്റ്മെൻറിലെ പുതുമ കൊണ്ടും ദൃശ്യഭംഗി കൊണ്ടും യുവപ്രേക്ഷകരിൽ ആവേശം തീർത്തിരുന്നു ഈ ചിത്രം.