കിഴക്കൻ ഡൽഹിയിൽനിന്നു കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം തലയും കയ്യും കാലും മുറിച്ചുമാറ്റപ്പെട്ട നിലയിൽ ഉത്തർപ്രദേശിലെ മീററ്റിൽനിന്നു കണ്ടെത്തി. സംഭവം നരബലിയാകാമെന്നാണ് പോലീസിൻ്റെ വിലയിരുത്തൽ.
ഒക്ടോബർ 30 നാണ് ഡൽഹിയിലെ പ്രീത് വിഹാറിലുള്ള വീട്ടിൽനിന്നു കുട്ടിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ മീററ്റിലെ വയലിൽനിന്നു തലയില്ലാത്ത നിലയിൽ വികൃതമാക്കിയ മൃതദേഹം ലഭിച്ചു. കാണാതാകുമ്പോൾ കുട്ടി ധരിച്ചിരുന്ന വസ്ത്രം നോക്കിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തല പിന്നീട് കണ്ടെത്തി.
സംഭവത്തിൽ ഒരു പതിനാറുകാരൻ അറസ്റ്റിലായി. വീടിൻ്റെ പരിസരത്തു നിന്നുമാണ് കുട്ടിയെ പ്രതിയായ 16-കാരന് തട്ടികൊണ്ടുപോയത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പതിനാറുകാരനെ കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തി മീററ്റിലെ കരിമ്പിന് തോട്ടത്തില്‍ ഉപേക്ഷിച്ചെന്ന് പ്രതി സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
മരിച്ച പിതാവിനെ ജീവിപ്പിക്കാന്‍ നവജാത ശിശുവിനെ ബലികൊടുക്കാൻ ശ്രമിച്ച യുവതി അറസ്റ്റില്‍