വയനാട് മേപ്പാടി പോളിടെക്നിക് കോളേജിലെ ലഹരി ഉപയോഗത്തിൻ്റെ ഉറവിടം കണ്ടെത്താൻ നർക്കോട്ടിക് സെൽ അന്വേഷണം തുടങ്ങി. കോളേജിനുള്ളിലെ ട്രാബിയൊക് എന്ന ലഹരി സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. എസ്എഫ്ഐ വനിതാ നേതാവായ അപർണാ ഗൗരിയെ 40 ഓളം വരുന്ന സംഘം വളഞ്ഞിട്ട് മർദ്ദിച്ചത് മയക്കുമരുന്ന് സംഘം ആക്രമിച്ചതിന് പിന്നാലെയാണ് അന്വേഷണം.
അപർണയെ ആക്രമിച്ച സംഭവത്തിൽ ട്രാബിയൊക് സംഘത്തിലെ 5 കോളേജ് വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ഈ സംഘത്തിലുൾപ്പെട്ടവർ പതിവായി രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇവർക്ക് ലഹരിമരുന്ന് ചെറിയ പൊതികളാക്കി കോളേജിൽ വിൽക്കുന്ന ഗ്യാങ്ങിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു. കോളേജിന് ഹോസ്റ്റൽ ഇല്ലാത്തതിനാൽ സമീപത്തെ വീടുകൾ വാടകയ്ക്ക് എടുത്താണ് കുട്ടികൾ താമസിക്കുന്നത്. ഈ മുറികളിൽ പോലീസ് നടത്തിയ റെയ്ഡിൽ ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്തു. കോളേജിൽ നിന്ന് മോഷണം പോയ 13,000 രൂപ വിലയുള്ള ജനറേറ്റർ ഉൾപ്പടെയുള്ള ഉപകരണങ്ങളും ഇവരുടെ താമസ സ്ഥലത്ത് നിന്നും പിടിച്ചെടുത്തു. എംഎസ്എഫ് യൂണിറ്റ് ജോയിന്റ് സെക്രട്ടറി രശ്മിൽ, കോളേജ് യൂണിയൻ ചെയർമാൻ എൻ എച്ച് മുഹമ്മദ് സാലിം എന്നിവരുടെ താമസസ്ഥലത്ത് നിന്നാണ് തൊണ്ടിമുതൽ പോലീസ് കണ്ടെത്തിയത്.
ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോളേജിലുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 40 തോളം വിദ്യാർത്ഥികൾക്കെതിരെയാണ് മേപ്പാടി പോലീസ് കേസെടുത്തത്. മിക്കവരും ഒളിവിലാണ്. സംഭവത്തിൽ ലഹരി മാഫിയയുടെ പങ്കുണ്ടോയെന്ന് തുടർ അന്വേഷണത്തിൽ വ്യക്തമാകുമെന്ന് ജില്ലാ പോലീസ് മേഥാവി ആർ ആനന്ദ് അറിയിച്ചു.
അക്രമവും ലഹരിവിപണനവും മാത്രമല്ല മേപ്പാടി പോളിടെക്നിക്കിലെ എംഎസ്എഫുകാർ കള്ളന്മാരുമാണ്