വിഴിഞ്ഞം പ്രശ്നം പരിഹരിക്കാൻ സമരസമിതിയുമായി തുറന്ന മനസോടെ ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സമരസമിതി ഏഴ് ആവശ്യം മുന്നോട്ട് വച്ചു. ഇതിൽ തുറമുഖനിർമ്മാണം നിർത്തിവയ്ക്കണമെന്ന് ഒഴികെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചു. ഉപസമിതിയുമായുള്ള ചർച്ചയിൽ തന്നെ ഇക്കാര്യത്തിൽ ധാരണയുണ്ടായിരുന്നുവെന്നും സഭയിൽ പ്രത്യേക പ്രസ്താവനയിൽ മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതി 80% പൂർത്തിയായെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. അന്താരാഷ്ട്ര കപ്പൽച്ചാൽ 10 നോട്ടിക്കൽ മൈൽ അകലെ മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്കമാക്കി. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഉന്നതതല സമിതിയുണ്ട്. ചീഫ് സെക്രട്ടറി നേതൃത്വം നൽകും. ഫ്ളാറ്റുകളുടെ നിർമ്മാണം ഒന്നര കൊല്ലത്തിനകം പൂർത്തിയാകും. പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞത്ത് ഇനി സമരമില്ല, സമവായം; മുഖ്യമന്ത്രിയുമായുള്ള ചർച്ച വിജയം