കൊച്ചി: മുഖ്യമന്ത്രിയെ അസഭ്യം പറയുന്ന വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്.
നേരത്തെ മന്ത്രി വീണ ജോർജിൻ്റെ അശ്ലീല വീഡിയോ നിർമിക്കാൻ സ്ഥാപനത്തിലെ ജീവനക്കാരിയെ പ്രേരിപ്പിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ അശ്ലീല വീഡിയോ കൃത്രിമമായി ഉണ്ടാക്കാൻ പ്രേരിപ്പിച്ചു എന്നും നിരസിച്ചപ്പോൾ മാനസികമായി പീഡിപ്പിച്ചുവെന്നുമുള്ള യുവതിയുടെ പരാതിലായിരുന്നു അറസ്റ്റ്.
കഴിഞ്ഞ വർഷം, ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയ കേസിലും ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. കാക്കനാട് സൈബർ പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. മന്ത്രിക്കെതിരെ അപകീർത്തികരവും അശ്ലീലവുമായ ഫോൺ സംഭാഷണം നടത്തി ഫെയ്സ്ബുക്ക് വഴിയും യൂട്യൂബ് ചാനൽ വഴിയും പ്രചരിപ്പിച്ചുവെന്നായിരുന്നു നന്ദകുമറിനെതിരായ കേസ്.