വയനാട് മേപ്പാടി പോളിടെക്നിക് കോളേജിൽ നിന്ന് മോഷണം പോയ ലാബ് ഉപകരണം എംഎസ്എഫ് നേതാക്കളുടെ മുറിയിൽ നിന്ന് കണ്ടെടുത്തു. എംഎസ്എഫ് യൂണിറ്റ് ജോയിന്റ് സെക്രട്ടറി രശ്മിൽ, കോളേജ് യൂണിയൻ ചെയർമാൻ എൻ എച്ച് മുഹമ്മദ് സാലിം എന്നിവരുടെ താമസസ്ഥലത്ത് നിന്നാണ് തൊണ്ടിമുതൽ പോലീസ് കണ്ടെത്തിയത്.
സംഭവത്തിൽ കോളേജിൻ്റെ പരാതിയിൽ 7 വിദ്യാർത്ഥികൾക്കെതിരെ മേപ്പാടി പോലീസ് കേസെടുത്തു. കോളേജിലെ ലാബിൽ നിന്ന് മോഷണം പോയ 13,000 രൂപ വിലയുള്ള ഫങ്ഷൻ ജനറേറ്ററാണ് എംഎസ്എഫ് പ്രവർത്തകരുടെ മുറിയിൽ നിന്ന് കണ്ടെടുത്തത്. ലഹരി മരുന്ന് ഉപയോഗം കണ്ടെത്താൻ വേണ്ടിയാണ് കോളേജ് വിദ്യാർത്ഥികളുടെ മുറിയിൽ പോലീസ് മിന്നൽ പരിശോധന നടത്തിയത്. റെയ്ഡിൽ ഫങ്ഷൻ ജനറേറ്ററിന് പുറമേ ലഹരി മരുന്ന് ഉപയോഗിക്കുന്നതിനുള്ള വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം മേപ്പാടി പോളിടെക്നിക് കോളേജിൽ നടന്ന തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി അപർണ ഗൗരിയെ യുഡിഎസ്എഫ് – ലഹരി മാഫിയാ സംഘം മാരകമായി ആക്രമിച്ചിരുന്നു. ലഹരി മാഫിയക്കെതിരെ പരാതിപ്പെട്ടതിനാണ് അപർണയെ സംഘം ആക്രമിച്ചത്. തുടർന്നാണ് എംഎസ്എഫ്
നേതാക്കളുടെ മുറിയിൽ പോലീസ് പരിശോധന നടത്തിയത്.
മാഫിയ സംഘത്തിൻ്റെ ആക്രമണം വധശ്രമമെന്ന് പോലീസ്; 4 പേർ അറസ്റ്റിൽ