തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിൽ നടക്കുന്ന നിയമനം സംബന്ധിച്ച് വ്യാജ പ്രചരണങ്ങൾ നടക്കുന്നെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ അതിശയോക്തിയോടെ അവതരിപ്പിക്കുകയാണ് പ്രതിപക്ഷം . ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു. അതിൻ്റെ തെളിവാണ് നിയമസഭ തെരഞ്ഞെടുപ്പ് വിജയം. അതിശയോക്തിപരമായി കാര്യങ്ങൾ അവതരിപ്പിക്കുന്നുവെന്നും രാജേഷ് പറഞ്ഞു.
വസ്തുതകളുടെ പിൻബലമില്ലാത്ത വ്യാജ പ്രചരണമാണ് പ്രതിപക്ഷത്തിൻ്റെ ഭാഗത്തുനിന്ന് നടക്കുന്നത്. സംസ്ഥാനത്ത് 1,99,201 പേർക്ക് ആറര വർഷത്തിനിടെ നിയമന ശുപാർശ നൽകി. ഇത് പിഎസ്സിയെ നോക്കുകുത്തിയാക്കി എന്ന വ്യാജ പ്രചരണമാണ് പൊളിക്കുന്നത്- അദ്ദേഹം സഭയിൽ പറഞ്ഞു. .യുഡിഎഫ് നേതാക്കൾ ജോലിക്കായി നിർദേശിച്ച കത്തുകളും എം ബി രാജേഷ് സഭയിൽ വായിച്ചു.