വിഴിഞ്ഞം പദ്ധതി കേരളത്തിന് അനിവാര്യമെന്ന് സാമൂഹ്യ, സാംസ്കാരിക, സാഹിത്യ, വ്യാവസായിക മേഖലകളിലെ പ്രമുഖരുടെ തുറന്ന കത്ത്. തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ തുറന്ന കത്തിലാണ് വിഴിഞ്ഞം പദ്ധതിയെ അനുകൂലിച്ചുകൊണ്ട് വിവിധ മേഖലയിലെ പ്രമുഖർ ഒപ്പുവച്ചത്. കേരളത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമൂഹിക മേഖലകളിലെ വികസനത്തിനും സമഗ്രമായ പശ്ചാത്തല സൗകര്യവികസനം അനിവാര്യമാണെന്ന് ഇത് സംബന്ധിച്ച പത്ര കുറിപ്പിലൂടെ തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി പറഞ്ഞു.
ഈ വികസന പ്രക്രിയ പ്രകൃതിവിഭവങ്ങളെ പരമാവധി സംരക്ഷിച്ചു കൊണ്ടും ജനങ്ങളുടെ പാർപ്പിടവും ജീവനോപാധികളും ഉറപ്പ് വരുത്തി കൊണ്ടുമാകണം. പശ്ചാത്തലത്തിൽ സർക്കാർ അനുഭാവപൂർണ്ണവും പ്രായോഗികവുമായ സമീപനം സ്വീകരിക്കുമ്പോൾ, ആരംഭിച്ച് 80 ശതമാനം പൂർത്തീകരിക്കപ്പെട്ട വിഴിഞ്ഞം തുറമുഖ പദ്ധതി പോലുള്ള പശ്ചാത്തല സൗകര്യവികസന പദ്ധതി നിർത്തി വയ്ക്കണമെന്ന് പറയുന്നത് സംസ്ഥാന താത്പര്യത്തിന് തീർത്തും എതിരാണ്. വർഷങ്ങളോളം നീണ്ട പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് 2015 ൽ അന്നത്തെ സർക്കാർ വിഴിഞ്ഞം പദ്ധതിക്കായി കരാർ ഒപ്പുവെച്ചത്. അന്താരാഷ്ട്ര കപ്പൽ പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രകൃതിദത്ത തുറമുഖം ഒരു അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖമായി വികസിപ്പിക്കുന്നതിനുള്ള വൻ സാധ്യതയാണ് തുറന്ന് തരുന്നത്. കേരളത്തിന്, കേരളീയ ജനസമൂഹത്തിന് വികസന സാധ്യതകളുടെ വാതായനങ്ങൾ തുറക്കുന്ന മെഗാ പദ്ധതിയുടെ പൂർത്തീകരണ വേളയിൽ പദ്ധതിക്കെതിരെ പ്രതിഷേധവും അക്രമ സമരവും ഉണ്ടാകുന്നത് യുക്തിക്ക് നിരക്കാത്തതും അപലപനീയവുമാണ്. ഇത് അംഗീകരിക്കാൻ കേരളത്തിൻ്റെ താത്പര്യം ഉയർത്തിപ്പിടിക്കുന്നവർക്ക് ഒരിക്കലും കഴിയില്ല. ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ട്. ഒപ്പം പ്രശ്നത്തെ രാഷ്ടീയവത്കരിക്കാതിരിക്കാൻ എല്ലാവരും സഹകരിക്കുകയും വേണം.
തീരദേശ നിവാസികളായ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കപ്പെടുക തന്നെ വേണം. പദ്ധതി നടപ്പിലാക്കാനായി മത്സ്യത്തൊഴിലാളികൾക്കു സർക്കാർ നൽകിയ വാഗ്ദാനങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കണം. അവരുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടത് നമ്മുടെ ധാർമിക ഉത്തരവാദിത്വമാണ്. ഈ പദ്ധതി വേഗം തന്നെ പൂർത്തികരിക്കാൻ ജനപിന്തുണയുണ്ടാകുമെന്നും വിശ്വസിക്കുന്നു എന്നും പത്രക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
അശ്വതി തിരുനാൾ ലക്ഷ്മി ഭായി, പ്രൊഫസർ എം കെ സാനു, കെ എം ചന്ദ്രശേഖർ ഐഎഎസ് (മുൻ കാബിനറ്റ് സെക്രട്ടറി & ചെയർമാൻ സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ്), ടി കെ നായർ ഐഎഎസ് (പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി, കോ ഫൗണ്ടർ, ഇൻഫോസിസ് ചെയർമാൻ കൗൺസിൽ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്), പോൾ ആന്റണി ഐഎഎസ് (മുൻ ചീഫ് സെക്രട്ടറി), ശ്രി, ജിജി തോംസൺ ഐഎഎസ്, ശ്രീ ടി പി ശീനിവാസൻ ഐഎഫ്എസ് (മുൻ ഇന്ത്യൻ അംബാസഡർ), ജി വിജയരാഘവൻ, എം മുകുന്ദൻ, ശശി കുമാർ (സ്ഥാപകൻ ഏഷ്യൻ സ്കൂൾ ഓഫ് ജേർണലിസം), ജി ശങ്കർ (ആർക്കിടെക്ട്), ശ്രി. ടി കെ രാജീവ് കുമാർ സംവിധായകൻ, മണിയൻ പിള്ള രാജു (നടൻ), നന്ദു (നടൻ), ജി സുരേഷ് കുമാർ (കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സ്), ജഗദീഷ് (നടൻ), എം ജയചന്ദ്രൻ (സംഗീത സംവിധായകൻ), ജി സുരേഷ് കുമാർ (പ്രസിഡന്റ് കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സ്), വി കെ മാത്യു (പ്രസിഡന്റ് TATF & GTech), ബാലകൃഷ്ണൻ ഐഎഎസ് (മുൻ അഡിഷണൽ ചീഫ് സെക്രട്ടറി), രാധാകൃഷ്ണൻ, ജോർജ് ഓണക്കൂർ, ഡോ. എൻ വി പിള്ള, ഷാജി കൈലാസ്, ഡോ.സഹദുള്ള ( സിഎംഡി KIMS & കോ ചെയർ ഫിസിസി), എം രഞ്ജിത്ത് (പ്രസിഡന്റ് ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ), ഡോ. മാർത്താണ്ഡ പിള്ള (മുൻ അഖിലേന്ത്യാ പ്രസിഡന്റ് IMA),
വി സുരേഷ് (മുൻ CMD HUDGO), സി ഗൗരി ദാസൻ നായർ (മാധ്യമ പ്രവർത്തകൻ), ഇ എം നജീബ് (കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി), ജേക്കബ് ജോർജ് (മാധ്യമ പ്രവർത്തകൻ), ഗാന്ധിമതി ബാലൻ (സിനിമ നിർമ്മാതാവ്), വി. എൻ മഹേഷ് (ആർക്കിടെക്ട്), മല്ലിക സുകുമാരൻ, സി പദ്മകുമാർ (പ്രസിഡന്റ് TMa, മുൻ സിഎംഡി തെർമോ പെൻപ്പോൾ), ഫൈസൽ ഖാൻ (എം ഡി നിംസ് ഹോസ്പിറ്റൽ), ആർ മുരുകൻ (ചെയർമാൻ PRS ഗ്രൂപ്പ്, മുൻ ലയൺസ് ഗവർണർ), ജെ ഹരീന്ദ്രൻ നായർ (സിഎംഡി പങ്കജകസ്തൂരി), ഡോ. ബി ഗോവിന്ദൻ (സിഎംഡി ഭീമ), സുരേഷ് മാത്യു (എക്സ്പോർട്ടർ, മുൻ റോട്ടറി ഗവർണ്ണർ) കെ എൻ ശിവൻകുട്ടി (സിഎംഡി & SK ഹോസ്പിറ്റൽ), ടോണി തോമസ് (മുൻ സിഇഒ നിസ്സാൻ), സച്ചിദാനന്ദൻ, സേതു, എൻ എസ് മാധവൻ, ഷാജി എൻ കരുൺ, വി എൻ മുരളി, അശോകൻ ചെരുവിൽ, കമൽ, രഞ്ജിത്ത് (സംവിധായകൻ), വൈശാഖൻ, കെ ഇ എൻ കുഞ്ഞുമുഹമ്മദ്, ജി പി രാമചന്ദ്രൻ (സിനിമ നിരൂപകൻ), എൻ മാധവൻ കുട്ടി (സിനിമ നിരൂപകൻ), കോയ മുഹമ്മദ് (മുതിർന്ന പത്രപ്രവർത്തകൻ), രാവുണ്ണി (കഥാകാരൻ), മധു ജനാർദ്ദനൻ (സംവിധയകാൻ), ഭാസുരേന്ദ്ര ബാബു, മേനക സുരേഷ് (നടി), മുരളീധരൻ (ചെയർമാൻ, മുരളിയ ഗ്രൂപ്പ്), വിങ് കമാൻഡർ രാഗശ്രീ( സെക്രട്ടറി ട്രിവാൻഡറും മാനേജ്മെന്റ് അസോസിയേഷൻ), ഡോ. ജോൺ പണിക്കർ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ), എം ആർ നാരായണൻ (കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം), പ്രേം കുമാർ (നടൻ), സന്ദീപാനന്ദഗിരി, എസ് ആർ ശക്തിധരൻ (മാധ്യമ പ്രവർത്തകൻ), ആർ എസ് ബാബു (മാധ്യമ പ്രവർത്തകൻ), ഗോകുലം ഗോപാലൻ, ബേബി മാത്യു സോമതീരം (കേരളാ ട്രാവൽ മാർട്ട് & കേരള ടെലിവിഷൻ ഫെഡറേഷൻ), ചിപ്പി (നടി), നാസർ (പ്രസിഡന്റ് മുസ്ലിം അസോസിയേഷൻ), മനോജ് കാന, ശെരി ഗോവിന്ദൻ എന്നിവർ തുറന്ന കത്തിൽ ഒപ്പുവച്ചു.