സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന വാതിൽ സിനിമയുടെ ടീസർ പുറത്ത് വിട്ടു. വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ, അനു സിത്താര എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ദമ്പതികളായാണ് വിനയ് ഫോർട്ടും അനു സിത്താരയും എത്തുന്നത്. സ്പാർക്ക് പിക്ച്ചേഴ്സിൻ്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്,രജീഷ് വാളാഞ്ചേരി എന്നിവർ ചേർന്നാണ് നിർമ്മാണം.
സുനിൽ സുഖദ, ഉണ്ണിരാജ്,അബിൻ ബിനോ,വി.കെ. ബൈജു, പൗളി, മെറിൻ ഫിലിപ്പ്, സ്മിനു തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷംനാദ് ഷബീർ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം മനേഷ് മാധവൻ നിർവ്വഹിക്കുന്നു.ബി.കെ. ഹരിനാരായണൻ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് സെജോ ജോൺ സംഗീതം പകരുന്നു.
എഡിറ്റർ ജോൺകുട്ടി. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ഷാജി കാവനാട്ട്,പ്രൊജക്റ്റ് ഡിസൈനർ റഷീദ് മസ്താൻ,കല സാബു റാം,മേക്കപ്പ് അമൽ, വസ്ത്രാലങ്കാരം അരുൺ മനോഹർ,സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പരസ്യകല യെല്ലോ ടൂത്ത്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ ചാക്കോ കാഞ്ഞൂപ്പറമ്പൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സുധർമ്മൻ വള്ളിക്കുന്ന്. വാർത്ത പ്രചരണം എ.എസ്. ദിനേശ്. തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്.