തിരുവനന്തപുരം: ഓലപ്പാമ്പ് കാട്ടി സിപിഎമ്മിനെ ആരും പേടിപ്പിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർ നടപ്പാക്കുന്നത് ആർ എസ് എസ് അജണ്ടയാണ്. തെരഞ്ഞെടുത്ത സർക്കാരുകളെ അട്ടിമറിക്കാനുള്ള കെ സുരേന്ദ്രൻ്റെ ആഹ്വാനം ഫാസിസമാണെന്നും കെ സുധാകരൻ ബിജെപിക്കൊപ്പമാണെന്നും എം വി ഗോവിന്ദൻ.
വിഴിഞ്ഞം വിഷയത്തിൽ മന്ത്രി അബ്ദുറഹ്മാനെ വൈദികൻ അധിക്ഷേപിച്ചത് വർഗീയതയുടെ വികൃത മനസുള്ളതുകൊണ്ട്. മന്ത്രിക്കെതിരായ വർഗീയ പരാമർശം നാക്കുപിഴയല്ല. വിഴിഞ്ഞത്ത് വർഗീയ നിലപാടാണ് സമരത്തിന് നേതൃത്വം നൽകുന്നവർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. സമരം തീർന്നാലും തീർന്നില്ലെങ്കിലും വിഴിഞ്ഞം പദ്ധതി പൂർത്തിയാകും. കേരളത്തിൻ്റെ വളർച്ചയ്ക്ക് ആവശ്യമാണ് വിഴിഞ്ഞം പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർന്നപ്പോൾ അത് സംബന്ധിച്ച എല്ലാ കാര്യങ്ങളും സർക്കാർ പരിഹരിച്ചിട്ടുണ്ട്. സമരസമിതി മുന്നോട്ടു വച്ച ഏഴ് ആവശ്യങ്ങളിൽ ഒന്നൊഴികെ എല്ലാം സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പിന്നിൽ ഗൂഢോദ്ദേശ്യമുണ്ട്. സമരം തീരരുതെന്ന് ഒരു വിഭാഗം കരുതുന്നു. ഈ വിഷയത്തിൽ ബിജെപിക്കും കോൺഗ്രസിനും ഒരേ സ്വരമാണ്. സർക്കാരിനെ പിരിച്ചു വിടുമെന്ന് ഇരു കൂട്ടരും പറയുന്നു. തുറമുറ നിർമാണം നിർത്തിവെക്കണം എന്ന ആവശ്യം മാത്രം മുന്നോട്ടുവച്ചാണ് സമരം തുടരുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ അക്രമം ആസൂത്രിതമാണ്. ഗൂഢാലോചന നടത്തിയവരെ കണ്ടെത്താൻ സർക്കാർ ശ്രമിക്കണം. സമരം ചെയ്യുന്നത് മത്സ്യത്തൊഴിലാളികളല്ല. ഇടതു സർക്കാരിനെതിരായ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കും. ആക്രമണങ്ങളിൽ ആരാണോ കുറ്റവാളി അവർക്കെതിരെയെല്ലാം കേസുണ്ടാകും. കേരളത്തിൻ്റെ വളർച്ചക്ക് ആവശ്യമായ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നും