തിരുവനന്തപുരം: വിഴിഞ്ഞം കലാപത്തെ പിന്തുണച്ച് കോൺഗ്രസ് നേതൃത്വം. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് തുടങ്ങിയ പദ്ധതി നിർത്തിവയ്ക്കണമെന്ന് നേതാക്കൾ ഇതിനോടകം പറഞ്ഞു. കേരളത്തിലെ വികസന പദ്ധതികളെ തടഞ്ഞും കലക്ക വെള്ളത്തിൽ മീന്‍പിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ പൊൻതൂവലെന്നാണ് കോൺഗ്രസ് നേതൃത്വം നേരത്തെ വിഴിഞ്ഞം പദ്ധതിയെ വിശേഷിപ്പിച്ചത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ വിഴിഞ്ഞം പദ്ധതി വേഗത്തിൽ പൂർത്തീകരിക്കണമെന്നും അന്നത്തെ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിഴിഞ്ഞം നേരിട്ട് സന്ദർശിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. അന്ന് പദ്ധതിയെ അനുകൂലിച്ച ലത്തീൻ അതിരൂപത നീലപാട് മാറ്റിയതോടെ കോൺഗ്രസ് നേതൃത്വവും പദ്ധതിക്കെതിരായി. സർക്കാരിനെ അട്ടിമറിക്കാനുള്ള ഉപകരണമായിട്ടാണ് വിഴിഞ്ഞം കലാപത്തെ കോൺഗ്രസ് നേതൃത്വം കാണുന്നത്.