തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ വിമാന യാത്ര ചെലവിൻ്റെ രേഖകൾ പുറത്ത്. ബജറ്റിൽ അനുവദിച്ച തുകയുടെ ഒമ്പത് ഇരട്ടി തുകയാണ് വിമാന യാത്രകൾക്കായി ഗവർണർ ഉപയോഗിക്കുന്നത്. ഈ സാമ്പത്തിക വർഷം അനുവദിച്ചത് 11,88,000 രൂപയാണ്. എന്നാൽ പണം അധികമായി വേണമെന്ന് ജൂലായിൽ ഗവർണർ ആവശ്യപ്പെട്ടു. സർക്കാർ പണം അനുവദിക്കാതായതോടെ ഗവർണർ വീണ്ടും കത്തയച്ചു.
ഓഗസ്റ്റിൽ അയച്ച കത്തിൽ 75 ലക്ഷം രൂപ അധികമായി വേണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. നിരന്തരമായി കത്തയച്ചതോടെ സർക്കാർ പണം അനുവദിച്ചു.
നേരത്തെ ഗവർണറുടെ അതിഥികൾക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിൻ്റെ വാഹനങ്ങൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് പുറത്ത് വന്നിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ അതിഥികളായി രാജ്ഭവനിൽ എത്തുന്നവർക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിൻ്റെ വാഹനങ്ങൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടുകൊണ്ട് രാജ്ഭവനിൽ നിന്ന് പൊതുഭരണവകുപ്പിനയച്ച കത്തുകളാണ് പുറത്ത് വന്നത്.
തൻ്റെ അതിഥികൾക്ക് സഞ്ചരിക്കാൻ ഇനിയും വാഹനങ്ങൾ ആവശ്യപ്പെടുമെന്ന് ഗവർണർ