കോഴിക്കോട്: ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മന്ത്രിമാർ എന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വെക്കുന്ന പ്രശ്നമില്ലന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാനെതിരെ വിഴിഞ്ഞം സമര സമിതി കൺവീനർ ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് വർഗീയ പരാമർശം നടത്തിയതിലും മന്ത്രി പ്രതികരിച്ചു. തീവ്രവാദ പരാമർശം ഉന്നയിക്കുന്നത് അപകടകരമായ സാഹചര്യമാണ് ഉണ്ടാക്കുന്നത്. തീവ്രവാദ പരാമർശം നടത്തിയതിൽ കേസുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം മന്ത്രി അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശം നടത്തിയ വിഴിഞ്ഞം സമര സമിതി കൺവീനർ ഫാദർ.തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. വൈദികനെതിരെ ഗുരുതരി ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. വിഴിഞ്ഞം പോലീസാണ് കേസെടുത്തത്. വർഗ്ഗീയ ധ്രൂവീകരണത്തിനും കലാപത്തിനും വഴിവക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു വൈദികൻ്റെ പ്രസ്താവനയെന്ന് എഫ്ഐആറിൽ പറയുന്നു.