തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശം നടത്തിയ വിഴിഞ്ഞം സമര സമിതി കൺവീനർ ഫാദർ.തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. വൈദികനെതിരെ ഗുരുതരി ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. വിഴിഞ്ഞം പോലീസാണ് കേസെടുത്തത്. വർഗ്ഗീയ ധ്രൂവീകരണത്തിനും കലാപത്തിനും വഴിവക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു വൈദികൻ്റെ പ്രസ്താവനയെന്ന് എഫ്ഐആറിൽ പറയുന്നു.
‘അബ്ദുറഹ്മാൻ എന്ന പേരിൽത്തന്നെ തീവ്രവാദിയുണ്ട്’ എന്ന പരാമർശത്തിലാണ് കേസെടുത്തത്. മതവിദ്വേഷം വളത്താനുള്ള ശ്രമം, സാമുദായിക സംഘർഷത്തിനുളള ശ്രമം എന്നീ വകുപ്പുകളിലാണ് കേസ്. പ്രസ്താവനയ്ക്കെതിരെ മതനിരപേക്ഷ കേരളം ഒന്നായി രംഗത്തെത്തിയതോടെ വൈദികനും ലത്തീൻ അതിരൂപതയും ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. ബുധനാഴ്ചയാണ് ഫാ. തിയോഡേഷ്യസ് മന്ത്രി വി അബ്ദുറഹ്മാനെതിരെ തീവ്രവാദ പരാമർശം നടത്തിയത്.
35 പോലീസുകാരെ അക്രമിച്ച് പരുക്കേൽപ്പിച്ച സാമൂഹ്യ വിരുദ്ധർ രാജ്യസ്നേഹികളാണോ?; കെടി ജലീൽ
വർഗീയ പരാമർശം കേരളത്തോടുള്ള വെല്ലുവിളി; ഫാ. തിയോഡോഷ്യസ് ഡിക്രൂസിനെതിരെ ഡിജിപിക്ക് പരാതി നൽകി ഐഎൻഎൽ