വിഴിഞ്ഞം സമരത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം സംഘർഷം വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിൻ്റെ സമാധാനം തകർക്കാനാണ് ശ്രമം നടക്കുന്നത്. ഭീഷണിയും വ്യാപക ആക്രമണവും നടക്കുന്നു. അക്രമികൾ എന്താണ് ലക്ഷ്യമിട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ഇത്തരം അക്രമങ്ങളിൽ വിവേക പൂർവ്വം പെരുമാറിയതിലൂടെയാണ് നാടിന് സമാധാനം ഉറപ്പാക്കാനായത്. അക്രമികളുടെ ലക്ഷ്യം സാധിക്കാതെ പോയത് പോലീസിൻ്റെ ധീരമായ നിലപാട് കൊണ്ടാണ്. പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തിലാണ് വിഴിഞ്ഞത്ത് ആക്രമണം നടന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിഴിഞ്ഞം ആക്രമണസംഭവങ്ങളുമായി ബന്ധപ്പെട്ട് 163 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമങ്ങൾ നടത്തിയ പ്രതികളെ തിരിച്ചറിയേണ്ടതുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് ഡിഐജി ആർ നിശാന്തിനി പറഞ്ഞു. പോലീസ് സ്റ്റേഷൻ വരെ ആക്രമിച്ച അതീവ ഗുരുതരസാഹചര്യം മുൻ നിർത്തി വിഴിഞ്ഞത്ത് പ്രത്യേക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് സ്റ്റേഷൻ ആക്രമിച്ചത്. ആകാരമാണത്തിൽ 35 പോലീസുകാർക്ക് പരുക്കേൽക്കുകയും നിരവധി പോലീസ് വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
വിഴിഞ്ഞം സംഘർഷം 3000പേർക്കെതിരെ കേസ്; 85 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വിലയിരുത്തൽ