ഓപ്പറേഷൻ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളക്ക എന്ന ചിത്രം പ്രദർശനത്തിനെത്തുന്നു. ഡിസംബർ 2നാണ് ചിത്രം തീയേറ്ററുകളിലേയ്ക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഇന്ത്യൻ പനോരമയിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.
ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രം തീർത്തും വ്യത്യസ്തമായ പശ്ചാത്തലത്തിലൊരുക്കിയ സോഷ്യൽ ഡ്രാമ ജോണറിലുള്ളതാണ്. തരുൺ മൂർത്തി തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയുമൊരുക്കിയിരിക്കുന്നത്. ഏറെ കൗതുകം നിറഞ്ഞ ഒരു കേസും അതിന് പിന്നിലുള്ള നിരവധി പേരുടെ യാത്രയുമാണ് സിനിമയുടെ പ്രമേയം.
ബിനു പപ്പുവും ലുക്മാൻ അവറാനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സിദ്ധാർഥ് ശിവ, സുജിത്ത് ശങ്കർ, ഗോകുലൻ, റിയ സെയ്റ, ധന്യ, അനന്യ എന്നിവരും സൗദി വെള്ളക്കയിൽ അണിനിരക്കുന്നു. ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രമായ മജിസ്ട്രേറ്റിൻ്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് മമ്മൂട്ടി ചിത്രമായ മനു അങ്കിളിലെ കുട്ടികളിലൊരാളായി അഭിനയിച്ച കുര്യൻ ചാക്കോയാണ്. നീണ്ട 34 വർഷങ്ങൾക്ക് ശേഷമാണ് സൗദി വെള്ളക്ക എന്ന ചിത്രത്തിലൂടെ അദ്ദേഹം വീണ്ടും സിനിമാലോകത്ത് സജീവമാകുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
ഉർവശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹരീന്ദ്രനാണ് ചിത്രത്തിൻ്റെ സഹ നിർമാതാവ്. ചിത്രത്തിൻ്റെ ഛായാഗ്രാഹണം ശരൺ വേലായുധനും ചിത്രസംയോജനം നിഷാദ് യൂസഫുമാണ് നിർവ്വഹിച്ചിരിക്കുന്നത്. അൻവർ അലിയുടെയും ജോപോളിൻ്റെയും വരികൾക്ക് പാലി ഫ്രാൻസിസ ഈണം പകരുന്നു.
ശബ്ദ രൂപകല്പന: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ (സൗണ്ട് ഫാക്ടർ), ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, കലാസംവിധാനം: സാബു മോഹൻ, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ, ചമയം: മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, ചീഫ് അസോസിയേറ്റ്: ബിനു പപ്പു, സ്ക്രിപ്റ്റ് അസിസ്റ്റന്റ്: ധനുഷ് വർഗീസ്, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, വിഎഫ്എക്സ് എസെൽ മീഡിയ, സ്റ്റിൽസ്: ഹരി തിരുമല, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, പരസ്യകല: യെല്ലോ ടൂത്ത്, മാർക്കറ്റിംഗ് സ്നേക്ക് പ്ലാന്റ്. തുടങ്ങിയവരാണ് ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്.