മന്ത്രി വി അബ്ദുറഹിമാനെതിരായ വർഗീയ പരാമർശത്തിൽ ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ ഡിജിപിക്ക് പരാതി നൽകി ഐഎൻഎൽ. മതവിശ്വാസം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചേർത്ത് കേസെടുക്കണമെന്ന് ഐഎൻഎൽ പരാതിയിൽ ആവശ്യപ്പെട്ടു. പരാമർശത്തിലൂടെ കേരളത്തിലെ സമൂഹത്തെ വെല്ലുവിളിച്ചിരിക്കുകയാണെന്നും ഐഎൻഎൽ കൂട്ടിച്ചേർത്തു. തിയോഡോഷ്യസ് ഡിക്രൂസിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കെടി ജലീൽ എംഎൽഎ അടക്കമുളളവർ രംഗത്തുവന്നിരുന്നു.
അബ്ദുറഹിമാൻ്റെ പേരിൽ തന്നെയൊരു തീവ്രവാദിയുണ്ടെന്നാണ് വിഴിഞ്ഞം സമരസമിതി കൺവീനറായ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് മാധ്യമങ്ങളോട് പറഞ്ഞത്. ”അബ്ദുറഹിമാൻ്റെ പേരിൽ തന്നെയൊരു തീവ്രവാദിയുണ്ട്. വിടുവായനായ അബ്ദുറഹിമാൻ അഹമ്മദ് ദേവർകോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്. രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് വിഴിഞ്ഞത്ത് നടന്ന സമരത്തിൽ നിന്ന് മനസിലാകും. -തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു.
പരാമർശം വിവാദമായിതിന് പിന്നാലെ വിഴിഞ്ഞം സമരസമിതിക്കെതിരെ സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ള നിരവധി പേർ രംഗത്തെത്തി. തുറമുഖ നിർമ്മാണ പ്രവർത്തനം നിർത്തിവെക്കാൻ വിദേശ പണം ഒഴുകുന്നുണ്ടെന്നും കലാപകാരികൾ വിഴിഞ്ഞത്ത് വർഗീയ സംഘര്‍ഷമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും നേരത്തെ ആരോപണമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് മന്ത്രിയെ സമരസമിതി കൺവീനർ വർഗീയവാദിയെന്ന് മുദ്രകുത്തിയത്.
‘അബ്ദുറഹ്മാന് എന്ന പേരില്‍ എന്താണ് തീവ്രവാദം’; തിയോഡോഷ്യസ് ഡിക്രൂസ് മാപ്പ് പറയണം ഡിവൈഎഫ്ഐ
ലോകത്ത് ഇന്നുവരെ ഇങ്ങനെ സംയമനം പാലിക്കുന്ന പോലീസുണ്ടോ; എം വി ഗോവിന്ദന്
35 പോലീസുകാരെ അക്രമിച്ച് പരുക്കേൽപ്പിച്ച സാമൂഹ്യ വിരുദ്ധർ രാജ്യസ്നേഹികളാണോ?; കെടി ജലീൽ