മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളുടെ മുൻനിരയിൽ നിൽക്കുന്നതാണ് താരരാജാവ് മോഹൻലാൽ നായകനായ സ്ഫടികം. മലയാള സിനിമയുടെ ‘പെരുന്തച്ചൻ’ അവിസ്മരണീയമാക്കിയ ചാക്കോ മാഷ് ഒരോ മലയാളികളുടെയും മനസുകളിൽ ഇന്നും ജീവിക്കുന്നു. വർഷങ്ങൾക്കിപ്പുറം സ്ഫടികത്തിൻ്റെ റീമാസ്റ്റേർഡ് വേർഷൻ 2023 ഫെബ്രുവരി 9ന് റിലീസിനെത്തുകയാണ്.
മോഹൻലാലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സ്ഫടികത്തിൻ്റെ റീറിലീസ് തീയതി അറിയിച്ചത്. ”എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എന്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.
ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്.” മോഹൻലാൽ കുറിച്ചു. 1995 മാർച്ചിൽ റിലീസ് ചെയ്ത സ്ഫടികം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ 4K റീമാസ്റ്റേർഡ് വേർഷനായാണ് തിയേറ്ററുകളിൽ എത്തുന്നത്. ഹിറ്റ് ചിത്രം വീണ്ടും എത്തുന്നതിൻ്റെ ആവേശത്തിലാണ് ആരാധകരും
https://www.facebook.com/ActorMohanlal/posts/pfbid0tCbAGD61y6HdjKoK55fReqjoT3qFJyEmseyMMY5M7FvD4Sf37QVrZMxLi77bHr6ml