വിഷ്ണു വിശാൽ-ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ഗട്ടാ കുസ്തി. ചെല്ല അയ്യാവു സംവിധാനം ചെയ്ത ചിത്രത്തിൻ്റെ ഒടിടി പാർടണറെ പ്രഖ്യാപിച്ചു. ചിത്രത്തിൻ്റെ തീയേറ്റർ റിലീസിന് ശേഷം, നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. തമിഴിന് പുറമെ, മട്ടി കുസ്തി എന്ന പേരിൽ തെലുങ്കിലും എത്തുന്നുണ്ട്.
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സ്പോർട്സ് ഡ്രാമയാണ് ചിത്രം. റിച്ചാർഡ് എം നാഥൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം ഡിസംബർ രണ്ടിനാണ് തിയറ്ററുകളിലെത്തുന്നത്. ‘ആർ ടി ടീം വർക്സ്’ൻ്റെയും ‘വി വി സ്റ്റുഡിയോസ് ‘ൻ്റെയും ബാനറിൽ തെലുങ്ക് താരം രവി തേജയും വിഷ്ണു വിശാലും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നപോലെ ഗുസ്തിയെ ആധാരാമാക്കി ഒരുക്കിയ ചിത്രമാണ് ‘ ഗട്ടാ ഗുസ്തി’.
തല്ലും ഗുസ്തിയുമായി നടക്കുന്ന വീരയായി വിഷ്ണു വിശാൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ കീർത്തി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചിരിക്കുന്നത്. താൻ വിവാഹം ചെയ്യുന്ന കുട്ടി അടക്കവും ഒതുക്കവുമുള്ള ഒരാളായിരിക്കണം എന്നാണ് വീരയുടെ ആഗ്രഹം. നാട്ടിൽ വഴക്കാളി എന്ന് മുദ്രകുത്തപ്പെട്ടതിനാൽ സ്വന്തം നാട്ടിൽ നിന്നാരും വീരക്ക് പെണ്ണിനെ നൽകുന്നില്ല എന്നതാണ് വാസ്തവം.
അങ്ങനെയാണ് കേരളത്തിൽ നിന്നും കീർത്തിയെ വീര വിവാഹം ചെയ്യുന്നത്. എന്നാൽ വീര പ്രതീക്ഷച്ച പോലെ അത്ര അടക്കമുള്ള കുട്ടി ആയിരുന്നില്ല കീർത്തി. ഒന്നു പറഞ്ഞാൽ രണ്ടാമത്തതിന് തീപ്പൊരി പാറിക്കുന്നവളാണ്. വിവാഹത്തിന് ശേഷം വീരയുടെയും കീർത്തിയുടെയും ജീവിതത്തിലുണ്ടാവുന്ന സംഭവവികാസങ്ങളാണ് ‘ ഗട്ടാ ഗുസ്തി പറയുന്നത്. ഹരീഷ് പേരടി, കരുണാസ്, മുനീഷ് കാന്ത്, കിംഗ്സ്ലി, ശ്രീജ രവി, അജയ്, കാളി വെങ്കട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
#GattaKusthi and #MattiKusthi – Post theatrical streaming rights acquired by @NetflixIndia. Big attention guaranteed!
Releasing in theatres on December 2nd 💪@TheVishnuVishal @VVStudioz @RaviTeja_offl @RTTeamWorks @RedGiantMovies_ @Udhaystalin #AishwaryaLekshmi @ChellaAyyavu pic.twitter.com/ihlN1jOoEY
— Ramesh Bala (@rameshlaus) November 27, 2022