തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൻ്റെ പേരില്‍ നടക്കുന്നത് സംഘര്‍ഷം അല്ല, ആക്രമണങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പോലീസ് സ്വീകരിക്കുന്ന സംയമനം കൊണ്ടാണ് കേരളം ഇങ്ങനെ നിലനില്‍ക്കുന്നതെന്നും സമരസമിതി മന്ത്രിയെ തീവ്രവാദി എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കില്‍ അതിൻ്റെ പിന്നിലെ തീവ്രവാദം എന്തെന്ന് കാണണമെന്നും ഗോവിന്ദന് പറഞ്ഞു.
സമരത്തിൻ്റെ പേരില്‍ നടക്കുന്നത് വലിയ ആക്രമണങ്ങളാണ്. പോലീസ് സ്റ്റേഷന് ആക്രമിക്കുക, വളയുക, പൊലീസുകാരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുക, വാഹനങ്ങള്‍ തകര്‍ക്കുക തുടങ്ങി കേരളത്തിൻ്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കടന്നാക്രമണങ്ങളാണ് അവിടെ നടത്തിയത്. അവര്‍ പ്രസംഗിച്ചത് പോലീസ് സ്റ്റേഷന് കത്തിക്കുമെന്നാണ്. അതിൻ്റെ ചരിത്രമുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്ത് ആക്രമണം നടത്താന്‍ തയ്യാറായിരിക്കുകയാണ് അവരിലെ ഒരു വിഭാഗം. അവരാണ് ആളുകള്‍ ഇളക്കിവിട്ട് കുഴപ്പങ്ങളുണ്ടാക്കുന്നത്. വിഷയത്തില്‍ ആരുമായിട്ടും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ എപ്പോഴും തയ്യാറാണ്.
സമരസമിതി മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ പദ്ധതി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കില്ല. പൊലീസ് സ്വീകരിക്കുന്ന സംയമനം കൊണ്ടാണ് കേരളം ഇങ്ങനെ നില്‍ക്കുന്നത്. ലോകത്ത് ഇങ്ങനെ സംയമനം പാലിക്കുന്ന പൊലീസുണ്ടോയെന്ന് പറയാന്‍ പറ്റില്ല. അത്രയും വലിയ കടന്നാക്രമണമുണ്ടായിട്ടും അവരെന്നും ചെയ്തിട്ടില്ലല്ലോ. രാജ്യത്തിൻ്റെ വളര്‍ച്ചയ്ക്ക് ആവശ്യമുള്ള പദ്ധതിയാണിത്. നിര്‍ത്തി വയ്ക്കണമെന്ന അഭിപ്രായത്തോട് ആര്‍ക്കും യോജിപ്പില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.