കാസർകോട്: വിഴിഞ്ഞത്തെ സമരം കലാപശ്രമമെന്ന് ആവർത്തിച്ച് മന്ത്രി വി.ശിവൻകുട്ടി. സമരക്കാർ തന്നെ രണ്ടു ചേരിയായി മാറിയിരിക്കുകയാണ്. പാവപ്പെട്ട മൽസ്യത്തൊഴിലാളികളെ പുരോഹിതർ പല കാരണങ്ങൾ പറഞ്ഞ് സമരത്തിനു നിർബന്ധിക്കുന്നു. കേസ് വന്നാൽ ബുദ്ധിമുട്ടുന്നത് മൽസ്യത്തൊഴിലാളികളാണ്. കേസ് നടത്താൻ പുരോഹിതർ ഉണ്ടാകുമോ എന്നും മന്ത്രി ചോദിച്ചു.
ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കഴിയുന്ന ശക്തികൾ അവരെ നയിച്ചുകൊണ്ടു പോകുകയാണ്. സർക്കാരിനെതിരെ പ്രവർത്തിക്കാൻ പുറത്തുനിന്നുള്ള ചില ഏജൻസികൾ സഹായിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു.