ഹരിയാനയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് വൻ തിരിച്ചടി. 102 സീറ്റുകളിലേക്ക് മത്സരിച്ച ബിജെപിക്ക് വെറും 22 സീറ്റുകളിലാണ് ജയിക്കാനായത്. ബിജെപിയുടെ ശക്തികേന്ദ്രമായ അമ്പാലയിൽ വെറും രണ്ടു സീറ്റിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. ഹരിയാനയിലെ ഗ്രാമങ്ങളിൽ കർഷകർ എതിരായതാണ് ബിജെപിയുടെ ദയനീയ തോൽവിക്ക് ആക്കം കൂട്ടിയത്. നേരത്തെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ തോൽപ്പിക്കണമെന്ന് കർഷകർ ആഹ്വാനം ചെയ്തിരുന്നു.
അതേസമയം തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കും അടിപതറി. 100ൽ അധികം സീറ്റുകളിലേക്ക് പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ആം ആദ്മി പാർട്ടിക്ക് 15 സീറ്റുകളിലാണ് വിജയിക്കാനായത്.
143 പഞ്ചായത്ത് സമിതികളിലേക്കും 22 ജില്ല പരിഷത്തിലേക്കും മൂന്നു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടന്നത്. 22 ജില്ല പരിഷത്തിലേക്ക് 411 അംഗങ്ങളാണുള്ളത്. ഇവരിൽനിന്നാണ് പരിഷത്ത് തലവന്മാരെ തെരഞ്ഞെടുക്കുന്നത്.
വിമത ശല്യം രൂക്ഷം ; ഗുജറാത്തിൽ 12 നേതാക്കളെ സസ്പെൻറ് ചെയ്ത് ബിജെപി
ഗൂഗിൾ പേ വഴി പണം നൽകി ഹിമാചലിൽ ബിജെപി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു; ടിക്കന്തർ സിങ് പൻവാർ
2 വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; ബിജെപി അധ്യാപക സംഘടന സംസ്ഥാന സെക്രട്ടറി കസ്റ്റഡിയിൽ