വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി അധ്യാപക സംഘടന സംസ്ഥാന നേതാവ് കസ്റ്റഡിയിൽ. എൻടിയു (നാഷണൽ ടീച്ചേഴ്സ് യൂണിയൻ) സംസ്ഥാന സെക്രട്ടറിയും വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ എം ശങ്കറാണ് കസ്റ്റഡിയിലായത്. കുന്നത്തുനാട് പോലീസാണ് ശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ശങ്കറിനെതിരെ പോക്സോ വകുപ്പ് ചുമത്തി.
വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപകനാണ് ഇയാൾക്കെതിരെ വ്യാഴാഴ്ച കുന്നത്തുനാട് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയിരുന്നു. രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്.
വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാധിക്ഷേപം; ആര്‍എസ്എസ് അധ്യാപക സംഘടനാ നേതാവ് അറസ്റ്റില്‍
വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; കെ പി എസ് ടി എ സംസ്ഥാന നേതാവിനെതിരെ പരാതി
വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനായ പോപ്പുലർ ഫ്രണ്ട് നേതാവ് പിടിയിൽ