പ്രളയകാലത്ത് വിതരണം ചെയ്ത സൗജന്യ അരിയുടെ വില പിടിച്ചുവാങ്ങി കേന്ദ്രസർക്കാർ. അരിയുടെ വിലയായ 205.81 കോടി രൂപ ഉടൻ അടക്കണമെന്നായിരുന്നു കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. അടച്ചില്ലെങ്കിൽ സംസ്ഥാനത്തിനുള്ള ദുരന്ത നിവാരണ ഫണ്ടിൽനിന്നോ, സംസ്ഥാനത്തിനു നൽകേണ്ട ഭക്ഷ്യ സബ്സിഡിയിൽനിന്നോ പിടിക്കുമെന്നാണ് ഭീഷണി. ഇതോടെ കേന്ദ്രത്തിന് 205. 81 കോടി രൂപ നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പ് വെച്ചു.
2018 ൽ ആഗസ്റ്റിൽ കേരളത്തെ പിടിച്ച് കുലുക്കിയ പ്രളയകാലത്ത് സൗജ്യന വിതരണത്തിന് 89540 മെട്രിക്ക് ടൺ അരി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സംസ്ഥാനത്തിന് നൽകിയിരുന്നു. ഇതിൻ്റെ ബിൽ തുകയായ 205. 81 കോടി രൂപ നൽകണമെന്ന് സംസ്ഥാനത്തോട് കേന്ദ്രം ഇടക്കിടെ ആവശ്യപ്പെടുന്നുണ്ടായിരുന്നു. പ്രളയ സഹായത്തിന് പണം ഈടാക്കരുത് എന്ന് മുഖ്യമന്ത്രി ഒയ്നറായി വിജയൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും കേന്ദ്രം പണത്തിനായി നിർബന്ധം പിടിച്ചു.
നേരത്തെ പ്രളയ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഹെലികോപ്റ്ററിനും കേന്ദ്രം പണം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം വായ്പ വിഹിതം വെട്ടി കുറച്ചതിനാൽ സാമ്പത്തിക ഞെരുക്കത്തിൽ ബുദ്ധിമുട്ടുന്ന സംസ്ഥാനത്തെ, കൂടൂതൽ പ്രതിസസന്ധിയിലാക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.