കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വജീവനേക്കാൾ നാടിൻ്റെ നന്മയ്ക്ക് വില നൽകിയ കൂത്തുപറമ്പ് സഖാക്കളുടെ രാഷ്ട്രീയബോധവും സാമൂഹ്യപ്രതിബദ്ധതയും നമുക്ക് എന്നെന്നും പ്രചോദനമാണ്. അത് നമ്മുടെ വരുംകാല പോരാട്ടങ്ങൾക്കുള്ള ഊർജ്ജപ്രവാഹവുമാണ്. വെടിയേറ്റുവീണ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പൻ ആവേശമായി ഇന്നും നമുക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
‘നാടിൻ്റെ പ്രതീക്ഷകളായിരുന്ന അഞ്ച് ചെറുപ്പക്കാരാണ് 1994 നവംബർ 25 ന് കൂത്തുപറമ്പിൽ രക്തസാക്ഷികളായത്. വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരണത്തിനെതിരെയുള്ള പോരാട്ടത്തിനിടെ കെ കെ രാജീവൻ, ഷിബുലാൽ, റോഷൻ, മധു, ബാബു എന്നീ അഞ്ചുസഖാക്കൾ ഒരിക്കലും മരിക്കാത്ത ഓർമ്മയായി. വെടിയേറ്റുവീണ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പൻ ആവേശമായി ഇന്നും നമുക്കൊപ്പമുണ്ട്. കൂത്തുപറമ്പിലെ ധീര രക്തസാക്ഷികളെ അഭിവാദ്യം ചെയ്യുന്നു. 28 വർഷങ്ങളായി ശയ്യാവലംബിയായി കഴിയുന്ന സഖാവ് പുഷ്പനേയും അഭിവാദ്യം ചെയ്യുന്നു. സ്വജീവനേക്കാൾ നാടിൻ്റെ നന്മയ്ക്ക് വില നൽകിയ കൂത്തുപറമ്പ് സഖാക്കളുടെ രാഷ്ട്രീയബോധവും സാമൂഹ്യപ്രതിബദ്ധതയും നമുക്ക് എന്നെന്നും പ്രചോദനമാണ്. അത് നമ്മുടെ വരുംകാല പോരാട്ടങ്ങൾക്കുള്ള ഊർജ്ജപ്രവാഹവുമാണ്’