വിദ്യാർത്ഥികൾക്ക് ഇരുട്ടടിയുമായി കേന്ദ്രസർക്കാർ. ഒബിസി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകൾ കേന്ദ്ര സർക്കാർ നിർത്തലാക്കി. ഒബിസി പ്രീമെട്രിക് സ്കോളർഷിപ്പുകളിലെ കേന്ദ്ര വിഹിതമാണ് വിഹിതമാണ് നിർത്തലാക്കിയത്. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള സ്കോളർഷിപ്പുകളാണ് നിർത്തലാക്കിയത്. ഇത് സംബന്ധിച്ച് കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം സർക്കുലർ പുറത്തിറക്കി. കേന്ദ്ര സർക്കാർ തീരുമാനം രാജ്യത്തെ പിന്നാക്ക വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകും.
നേരത്തെ ഒന്നാം ക്ലാസ് മുതൽ പത്തം ക്ലാസ് വരെയുള്ള ഒബിസി വിദ്യാർത്ഥികൾക്കായിരുന്നു സ്കോളർഷിപ്പ് നടപ്പാക്കി വന്നിരുന്നത്. രണ്ടര ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒബിസി, എബിസി വിദ്യാർത്ഥികൾക്ക് 1500 രൂപ വീതമായിരുന്നു സ്കോളർഷിപ്പ്. ഇതാണ് 8 വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്ക് നിഷേധിച്ചത്.