കേരളത്തിൻ്റെ ആഭ്യന്തര വരുമാനത്തിൻ്റെ പത്ത് ശതമാനം വിനോദസഞ്ചാര മേഖലയിൽ നിന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് വിനോദസഞ്ചാര മേഖലയ്ക്കാണ്. കേരളത്തിൻ്റെ മുഖ്യവരുമാനം മറ്റുചിലതിൽ നിന്നെന്ന പ്രചാരണം തെറ്റാണ്. കോവിഡിന് ശേഷം ശക്തമായ തിരിച്ചുവരവാണ് വിനോദസഞ്ചാര മേഖല നടത്തിയിരിക്കുന്നത്. 2022ൻ്റെ ആദ്യ പാദത്തിൽ സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായി. 38 ലക്ഷം ആഭ്യന്തര സഞ്ചാരികളാണ് എത്തിയത്. 22 ലക്ഷം സഞ്ചാരികളുടെ വർധനയുണ്ടായി. 72 ശതമാനത്തിലധികം വളർച്ച ടൂറിസം മേഖലയിലുണ്ടായി.
ലോകത്ത് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ ടൈംസ് മാഗസിൻ കേരളത്തെയും ഉൾപ്പെടുത്തി. രാജ്യത്തെ ഏറ്റവും മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷനായും കേരളം തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് വേൾഡ് ടൂറിസം മാർക്കറ്റിൽ അന്താരാഷ്ട്ര പുരസ്കാരവും ലഭിച്ചു. ഇത്തരത്തിൽ വലിയ വളർച്ചയാണ് കേരള ടൂറിസം മേഖല നേടുന്നത്.
ഈ സാമ്പത്തികവർഷം എന്റർപ്രണഴ്സ് വർഷമായാണ് കണക്കാക്കുന്നത്. പല വ്യവസായ സംരംഭകരും വലിയ നിക്ഷേപ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി കേരളത്തിൻ്റെ അനൗദ്യോഗിക അംബാസഡറാണ്. മറ്റുള്ളിടങ്ങളിൽനിന്ന് നിക്ഷേപം കേരളത്തിലെത്താനുള്ള ഇടപെടൽ അദ്ദേഹം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാന വരുമാനം ലോട്ടറിയോ? കണക്കുകള്‍ നിരത്തി പ്രചരണം പൊളിച്ച് തോമസ് ഐസക്