അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി സി എസ് സുജാതയെ തെരഞ്ഞെടുത്തു. സൂസൻ കോടിയാണ് പ്രസിഡന്റ്. ഇ പത്മാവതിയാണ് ട്രഷറർ. ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനമാണ് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തത്.
വെെസ് പ്രസിഡന്റുമാരായി എം വി സരള, കെപിവി പ്രീത, ഇ സിന്ധു , കെ ജി രാജേശ്വരി, കാനത്തിൽ ജമീല, അഡ്വ കെ ആർ വിജയ, കെ വി ബിന്ദു, കോമളം അനിരുദ്ധൻ, ടി ഗീനാകുമാരി, ശെെലജ സുരേന്ദ്രൻ, രുഗ്മിണി സുബ്രഹ്മണ്യൻ എന്നിവരേയും ജോയിൻറ് സെക്രട്ടറിമാരായി എം സുമതി, പി കെ ശ്യാമള, പി പി ദിവ്യ, കെ കെ ലതിക, വി ടി സോഫിയ, സുബെെദ ഇസ്ഹാഖ്, മേരി തോമസ്, ടി വി അനിത, സബിതാ ബീഗം, എസ് പുഷ്പലത എന്നിവരേയും തെരഞ്ഞെടുത്തു.
തിങ്കളാഴ്ചയാണ് സമ്മേളനം ആരംഭിച്ചത്. സമ്മേളനം ഇന്ന് വെെകിട്ട് ലക്ഷം പേരുടെ പ്രകടനത്തോടും പൊതുസമ്മേളനത്തോടുംകൂടി സമാപിക്കും.