സ്വന്തം വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ സംഘപരിവാർ സംഘടന നേതാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശി ചക്രപാണിയാണ് അറസ്റ്റിലായത്. ചക്രപാണി ചെന്നൈ കുംഭകോണം ഹിന്ദു മുന്നണി ടൗൺ സെക്രട്ടറിയാണ്. പെട്രോൾ ബോംബെറിഞ്ഞ ശേഷം ഇയാൾ തന്നെയാണ് പോലീസിൽ വിവരം വിളിച്ച് പറഞ്ഞത്.
നവംബർ 21ന് പുലർച്ചെ ഒരു സംഘം ആളുകളെത്തി തൻ്റെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞെന്നാണ് ഇയാൾ പോലീസിനെ വിളിച്ചറിയിച്ചത്. ഇതേ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെി. ഹിന്ദു മുന്നണി പ്രവർത്തകർ ചക്രപാണിയുടെ വീടിന് നേരെ ബോംബെറിഞ്ഞ പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഇതിനിടെ ഫോറൻസിക് സംഘം നടത്തിയ വിശദമായ പരിശോധനയിൽ പെട്രോൾ നിറച്ച കുപ്പിയിലെ തിരികൾ നിർമ്മിക്കാനുപയോഗിച്ച തുണി ചക്രപാണിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ചക്രപാണി കുറ്റം സമ്മതിച്ചത്.
സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് സ്വന്തം വീടിന് നേരെ ബോംബെറിഞ്ഞതെന്ന് ചക്രപാണി പോലീസിനോട് സമ്മതിച്ചു. ബോംബാക്രമണമുണ്ടായാൽ ജീവന് ഭീഷണിയുണ്ടെന്ന പേരിൽ പോലീസിൽ നിന്നും സുരക്ഷ ഉദ്യോഗസ്ഥനെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് കൃത്യം നടത്തിയതെന്നും ചക്രപാണി മൊഴി നൽകി.
വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാധിക്ഷേപം; ആര്‍എസ്എസ് അധ്യാപക സംഘടനാ നേതാവ് അറസ്റ്റില്‍
ആശ്രമം കത്തിച്ച ആർഎസ്എസ് നേതാവിൻ്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും