തെലങ്കാനയിൽ തിരിച്ചടിയേറ്റ് കോൺഗ്രസ്. തെലങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രി ചെന്ന റെഡ്ഡിയുടെ മകനുമായ മർറി ശശിധർ റെഡ്ഡി കോൺഗ്രസിൻ്റെ പ്രാഥമികാംഗത്വം രാജിവച്ചു. സംസ്ഥാനത്തെ ഭരണകക്ഷിയായ ടി.ആർ.എസിനെ ഫലപ്രദമായി നേരിടാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന് ആരോപിച്ചാണ് രാജി. നിർമൽ ജില്ലാ കോൺഗ്രസ് പ്രസിഡന്റും മുതിർന്ന നേതാവുമായ രാമറാവു പട്ടേലും കോൺഗ്രസ് വിട്ടു. ഇരുവരും ബിജെപിയിൽ ചേരും.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രിയും മുൻ ബിജെപി അധ്യക്ഷനുമായ അമിത്ഷായുമായി ശശിധർ റെഡ്ഡി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയുടെ തെലങ്കാന പ്രസിഡന്റ് ബണ്ടി സഞ്ജയ്, ദേശീയ വൈസ് പ്രസിഡന്റ് ഡി കെ അരുണ എന്നിവരുമായും എം ശശിധര്‍ റെഡ്ഡി കൂടിക്കാഴ്ച നടത്തിയിരുന്നു.