ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന നിയമം നടപ്പാക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർ ബില്ലിൽ ഒപ്പിട്ടില്ലെങ്കിൽ അപ്പോൾ നോക്കാമെന്നും. ഗവർണർ ഏത് ലോകത്താണ് ജീവിക്കുന്നതെന്നും കാനം ചോദിച്ചു.
എന്നാൽ സർവകലാശാലകളുടെ ചാൻസലർ സ്ഥാനം ഒഴിയില്ലന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞു. ഗവർണറാണ് സർവകലാശാലകളുടെ ചാൻസലർ എന്നത് ദേശീയ തലത്തിലുള്ള ധാരണയാണ്. കേരളം പിറവി ദിനം മുതൽ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ ഗവർണർ ആണെന്നും സർവകലാശാല ചാൻസലർ സ്ഥാനത് നിന്ന് ഗവർണറെ നീക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ അധികാര പരിധിയിൽ വരുന്ന കാര്യമല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.