തരൂരിന് സംഭവിക്കാതിരിക്കട്ടെയെന്ന് കഥാകൃത്ത് ടി പത്മനാഭൻ. മലയാള കലാഗ്രാമത്തിൽ നൽകിയ ആദരവിന് നന്ദിയറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തരൂരിനെ വേദിയിലിരുത്തിയായിരുന്നു പത്മനാഭൻ്റെ വാക്കുകൾ.
‘‘നെഹ്‌റുവിൻ്റെ തണലിലായിരുന്ന കൃഷ്‌ണമേനോനെ ഒന്നുംചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ, നെഹ്‌റു മരിച്ചപ്പോൾ കൃഷ്‌ണമേനോനെ ട്രീറ്റുചെയ്‌തത് എങ്ങനെയെന്ന് നമുക്കറിയാം. എഐഎസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിങ്ങൾ മത്സരിച്ചപ്പോഴേ എനിക്ക് ബേജാറുണ്ടായിരുന്നു. എഐസിസി ഓഫീസിൽ ചെന്ന് അതിദേവതകളെ വന്ദിച്ച് അനുഗ്രഹിച്ചുവിട്ടപ്പോൾതന്നെ കാലുവാരൽ തുടങ്ങി. നിങ്ങളെ വകവരുത്താൻ ആവനാഴിയിലെ എല്ലാ ആയുധങ്ങളും അന്നേ മറുഭാഗം എടുത്തു. കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പഴയ കോൺഗ്രസുകാരനെന്ന നിലയിൽ അവിടുത്തെ ഇപ്പൊഴത്തെ സ്ഥിതി നന്നായി അറിയാം. ധീരനായി മുന്നോട്ടുപോകുക. ചിന്തിക്കാനും വഴികാട്ടാനും സാധിക്കുന്നവർക്ക് ഇവിടെ ഇനിയും സ്ഥാനമുണ്ട്. ഇന്ത്യയെന്ന വികാരം ഉൾക്കൊള്ളാൻ കഴിയാത്തവരുടെ ഇടയിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ ജനിച്ച എല്ലാവർക്കും അന്തസായി ജീവിക്കാൻ അധികാരമുണ്ട്. പൗരത്വനിയമംകൊണ്ടൊന്നും അത് മാറ്റാൻ സാധിക്കില്ല’’–- ടി പത്മനാഭൻ പറഞ്ഞു.