കണ്ണൂർ: കുട്ടിയുടെ കൈമുറിച്ചുമാറ്റിയ സംഭവം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തലശ്ശേരി ജനറൽ ആശുപത്രിക്കെതിരെ ഉയർന്ന ആരോപണം ഗൗരവതരമാണ്. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിഴവുകൾ ഉണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
തലശ്ശേരി ചേറ്റുകുന്ന് സ്വദേശി സുൽത്താൻ സിദ്ദിഖിനാണ് ഇടതു കൈ നഷ്ടമായത്. ഫുട്ബോൾ കളിക്കിടെ വീണ് കൈയൊടിഞ്ഞ വിദ്യാർഥിക്ക് ആശുപത്രിയിൽ നിന്ന് ചികിത്സ വൈകി എന്നാണ് കുടുംബത്തിൻ്റെ ആരോപണം. നടപടി ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിരുന്നു.