കൊച്ചി: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡനക്കേസിൽ കേസ് ഡയറി, പരാതിക്കാരിയുടെ മൊഴി, വാട്ട്സ്ആപ് സന്ദേശങ്ങൾ തുടങ്ങിയ രേഖകൾ ഹൈക്കോടതി ഇന്ന് പരിശോധിക്കും. ജസ്റ്റീസ് ഡോ. കൗസർ എടപ്പഗത്താണ് പരിശോധിക്കുന്നത്. എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും പീഡനത്തിനിരയായ യുവതിയും നൽകിയ ഹർജികളും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
തിരുവനന്തപുരം സെഷൻസ് കോടതിക്കാണ് രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഹർജി പരിഗണിക്കവെ, പരാതിക്കാരിക്കെതിരെ 48 കേസുകൾ നിലവിലുണ്ടെന്ന് എൽദോസിൻ്റെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഈ കേസുകളുടെ വിശദാംശങ്ങൾ അറിയേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.