കോഴിക്കോട്: ശശി തരൂർ എംപിയുടെ പരിപാടികൾക്ക് അപ്രഖ്യാപിത വിലക്ക്. ശശി തരൂർ പങ്കെടുക്കേണ്ടിയിരുന്ന യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടത്താനിരുന്ന സെമിനാർ മാറ്റിവെച്ചു. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളികളെ കുറിച്ചായിരുന്നു സെമിനാർ. കോൺഗ്രസ് നേതൃത്വത്തിൽ നിന്നുള്ള സമ്മർദം മൂലമാണ് പരിപാടി മാറ്റിയത്.
എം.കെ. രാഘവൻ എം.പിയും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറും പരിപാടിയിലുണ്ടായിരുന്നു. പരിപാടി റദ്ദാക്കാൻ തരൂരിനോട് താൽപര്യമില്ലാത്ത സംസ്ഥാനത്തെ ചില നേതാക്കളുടെ സമ്മർദമുണ്ടെന്ന ചർച്ച ശനിയാഴ്ച രാവിലെ മുതൽ അണിയറയിലുണ്ടായിരുന്നു. നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന താര പ്രചാരണത്തിൽ ശശി തരൂരിനെ ഒഴിവാക്കിയിരുന്നു. കേരള രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തരൂരിൻ്റെ നീക്കങ്ങളെ ചെറുക്കാനാണ് സംസ്ഥാനത്തെ ഉന്നത കോൺഗ്രസ് നേതാക്കൾ ലക്ഷ്യമിടുന്നത്.
തരൂരിന് വീണ്ടും അവഗണന; രണ്ടാം ഘട്ട താരപ്രചാരക പട്ടികയിലും പേരില്ല