മംഗലപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ബിജെപി അനുകൂല നിലപാടിലും മുൻ കെപിസിസി സെക്രട്ടറി എം എ ലത്തീഫിനെ പാർടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതിലും പ്രതിഷേധിച്ചായിരുന്നു കോലം കത്തിച്ചത്. കഠിനംകുളത്തും മംഗലപുരത്തും പ്രവർത്തകർ പ്രതിഷേധിച്ചു.
‘ആർഎസ്എസ്ൻ്റെ ഏജൻ്റെ’ എന്ന മുദ്രാവാക്യം വിളിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സുധാകരൻ്റെ കോലം കത്തിച്ചത്. നൂറിൽ അധികം പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
മുൻ കെപിസിസി സെക്രട്ടറി എം എ ലത്തീഫിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി