കൊച്ചിയിൽ മോഡലിനെ കൂട്ട ബലാത്സംഗ ചെയ്ത കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. രാജസ്ഥാൻ സ്വദേശിയായ യുവതിയെയും കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ നിലവിൽ ബലാത്സംഗം, ഗൂഢാലോചന, കടത്തികൊണ്ട് പോകൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതിനിടെ, സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പീഡനത്തിനിരയായ പെൺകുട്ടി രംഗത്തെത്തി. ബാറിൽ തന്നെ കൊണ്ടുപോയത് സുഹൃത്ത് ഡോളിയെന്നും തനിക്ക് തന്ന ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്നും പെൺകുട്ടി പറഞ്ഞു. രാജസ്ഥാൻ സ്വദേശിയായ മോഡൽ ഡിമ്പിളുമായി ഏറെ നാളത്തെ പരിചയമുണ്ട്. തുടർന്നാണ് ഡിമ്പിളിനൊപ്പം കൊച്ചിയിലെ പബ്ബിൽ എത്തിയതെന്നും ബലാത്സംഗത്തിന് ഇരയായ പത്തൊൻപത് കാരി പോലീസിന് മൊഴിനൽകി.
പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് ലഹരിമരുന്ന് കൊടുത്തോ എന്ന് അറിയാൻ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇരയുടെ സുഹൃത്ത് പീഡനത്തിന് ഒത്താശ ചെയ്തോ എന്നും ഗൂഢാലോചനയുണ്ടോ എന്നും പരിശോധിക്കുമെന്ന് കൊച്ചി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു.
കൊച്ചി കൂട്ടബലാത്സംഗം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വീണ ജോർജ്
C