ഇടുക്കി മുസ്ലീം ലീഗിൽ പൊട്ടിത്തെറി. ബന്ധു നിയമനത്തെ ചൊല്ലി കൂട്ടരാജി. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേർ രാജി വെച്ചു. നേതൃത്വത്തിനെതിരെ പോസ്റ്റർ പ്രചരണവും പരസ്യ പ്രതിഷേധവും ശക്തമാണ്.
യു ഡി എഫ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ നേതാക്കളുടെ ബന്ധുക്കളെ മാത്രം പരിഗണിക്കുന്നതിനെതിരെയാണ് ഒരു വിഭാഗം നേതാക്കൾ രാജിവെച്ചത്. സംസ്ഥാന സെക്രട്ടറി ടി എം സലീമിനെതിരെയാണ് പ്രവർത്തകരുടെ പ്രതിഷേധം. നിയമനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
തിരിച്ചടിയിൽ നിന്ന് കരകയറാതെ കോൺഗ്രസ്; അജയ് മാക്കനും രാജിവച്ചു